ജപ്പാനില്‍ പകര്‍ച്ചപ്പനി വ്യാപിക്കുന്നു. രോഗം ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് റിപ്പോര്‍ട്ട് ചെയ്തത്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, കഴിഞ്ഞ ആഴ്ചകളിലായി 4000 ത്തിലധികം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് റിപ്പോര്‍ട്ട്.
ഒക്കിനാവ, ടോക്യോ, കഗോഷിമ എന്നിവടങ്ങളിലാണ് രോഗം രൂക്ഷമായിരിക്കുന്നത്. കുട്ടികളില്‍ വൈറസ് അതിവേഗം പടരുന്നതിനാല്‍ രാജ്യവ്യാപകമായി ഒട്ടേറെ സ്‌കൂളുകളും കിന്റര്‍ഗാര്‍ട്ടനുകളും ശിശുസംരക്ഷണ കേന്ദ്രങ്ങളും അടച്ചു. ജനങ്ങളോടും വിനോദസഞ്ചാരികളോടും വാക്‌സിന്‍ എടുക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു.