കേരളത്തില്‍ വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കൊല്ലം സ്വദേശിയാണ് മരിച്ചത്. ഇയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ഇതോടെ ആ മാസം അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചുള്ള നാലാമത്തെ മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
രണ്ട് ദിവസം മുമ്പ് കൊല്ലം സ്വദേശിനിയായ 48കാരിയാണ് രോഗം ബാധിച്ച് മരിച്ചത്. രോഗത്തിനെതിരായ പ്രതിരോധ നടപടികള്‍ ശക്തമാക്കുന്നുണ്ടെന്ന് ആരോഗ്യ വകുപ്പ് ആവര്‍ത്തിക്കുമ്പോഴാണ് ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.