ഗാസയില്‍ ഹമാസ് ബന്ദികളാക്കിയ മുഴുവന്‍ ഇസ്രയേലി തടവുകാരെയും മോചിപ്പിച്ചു. രണ്ട് ഘട്ടങ്ങളായാണ് ബന്ദികളെ കൈമാറിയത്. ആദ്യ ഘട്ടത്തില്‍ 7 പേരെയും രണ്ടാം ഘട്ടത്തില്‍ 13 പേരെയും റെഡ് ക്രോസിന് കൈമാറുകയായിരുന്നു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച ഗാസ സമാധാന പദ്ധതിയുടെ ഭാഗമായാണ് തടവുകാരെ മോചിപ്പിച്ചത്.
മോചിതരായ ബന്ദികളുടെ ബന്ധുക്കള്‍ ടെല്‍ അവീവില്‍ എത്തിയിട്ടുണ്ട്. ബന്ദികള്‍ മോചിതരായതോടെ ഇസ്രയേലില്‍ വന്‍ ആഹാളാദ പ്രകടനമാണ് നടക്കുന്നത്.