ഹമാസ് ഇസ്രയേലി ബന്ദികളെ കൈമാറാന്‍ തുടങ്ങി; ആദ്യം കൈമാറിയത് ഏഴ് പേരെ 

By: 600002 On: Oct 13, 2025, 9:01 AM

 

ഗാസയില്‍ ബന്ദി മോചനം ആരംഭിച്ചു. ആദ്യ ഘട്ടമായി ഏഴ് ഇസ്രയേലി ബന്ദികളെയാണ് റെഡ് ക്രോസ് കമ്മിറ്റിക്ക് ഹമാസ് കൈമാറിയത്. 

ബന്ദികളെ സ്വീകരിക്കുന്നതിനും മരിച്ച ബന്ദികളുടെ മൃതദേഹങ്ങള്‍ രാജ്യത്തേക്ക് തിരികെ കൊണ്ടുവരുന്നതിനും ഇസ്രയേലിന്റെ മുഴുവന്‍ ആരോഗ്യ സംവിധാനവും തയാറായിട്ടുണ്ടെന്ന് ഇസ്രയേല്‍ അധികൃതര്‍ അറിയിച്ചു. ബന്ദികളെ സ്വീകരിക്കുന്നതിനായി ഇസ്രയേലില്‍ വന്‍ ജനക്കൂട്ടമാണ് എത്തിയത്.