തിരക്ക് കാരണം രോഗിക്ക് ആശുപത്രിയുടെ ഇടനാഴിയിൽ വച്ച് ചികിത്സ നല്കിയത് വിവാദമാകുന്നു. സസ്‌കറ്റൂൺ സ്വദേശിയായ 36-കാരനാണ് റോയൽ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൻ്റെ ഇടനാഴിയിൽ വച്ച് മസ്തിഷ്ക വീക്കത്തിനുള്ള ചികിത്സ ലഭിച്ചത് . ആശുപത്രിയിൽ മുറി ഇല്ലാത്തതിനെ തുടർന്നായിരുന്നു ഇത്. തനിക്ക് ഇന്നുവരെ ഉണ്ടായിട്ടുള്ളതിൽ വെച്ച് ഏറ്റവും ഭീകരമായ ചികിത്സാ അനുഭവമാണിത് എന്നായിരുന്നു കെയ് റോബർട്‌സ് പറഞ്ഞത്.
ഓഗസ്റ്റ് 4-ന് രാവിലെയാണ് സസ്‌കറ്റൂൺ അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടിയത്. നാല് രാത്രികളും അഞ്ച് ദിവസവും അദ്ദേഹം ഒരു സ്ട്രെച്ചർ ബെഡിൽ കിടന്നു. പ്ലാസ്മ മാറ്റിസ്ഥാപിക്കൽ ഉൾപ്പെടെയുള്ള ചികിത്സാ നടപടികളാണ് അദ്ദേഹത്തിന് ഇടനാഴിയിൽ വെച്ച് ചെയ്യേണ്ടിവന്നത്. റോബർട്‌സിന് ചികിത്സ ലഭിക്കുന്നതിന് മുമ്പ്, അദ്ദേഹത്തിൻ്റെ കുടുംബം അത്യാഹിത വിഭാഗത്തിലെ കാത്തിരിപ്പ് മുറിയിൽ ഒമ്പത് മണിക്കൂർ ചെലവഴിച്ചു. ന്യൂറോളജി വാർഡിലേക്ക് മാറ്റുന്നതിന് മുമ്പ് റോബർട്‌സ് 10 ദിവസം അത്യാഹിത വിഭാഗത്തിലും makeshift overflow areas കളിലും ചെലവഴിച്ചു. ലഭിച്ച ചികിത്സയ്ക്ക് റോബർട്‌സ് ഡോക്ടർമാരോടും നഴ്സുമാരോടും അതീവ നന്ദിയുള്ളവനാണ്. പക്ഷേ അത് നൽകിയ സാഹചര്യം ഭീകരമായിരുന്നു, എന്ന് റോബർട്സിൻ്റെ കുടുംബം പറഞ്ഞു.
ഇടനാഴിയിൽ ചികിത്സ ലഭിക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്ന് സസ്‌കറ്റൂണിൽ നടന്ന വാർത്താ സമ്മേളനത്തിൽ, എൻ.ഡി.പി. ഹെൽത്ത് ക്രിട്ടിക് കീത്ത് ജോർഗെൻസൺ പറഞ്ഞു. ആരോഗ്യ മന്ത്രി ജെറമി കോക്രിൽ ഈ സാഹചര്യം നേരിട്ട് കാണാൻ RUH-ലെ അത്യാഹിത വിഭാഗം സന്ദർശിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.