രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ ഫ്രാന്‍സില്‍ പ്രധാനമന്ത്രിയായി വീണ്ടും സെബാസ്റ്റ്യന്‍ ലെകോര്‍ണുവിന് നിയമിച്ചു. രാജിവെച്ച് നാല് ദിവസത്തിന് ശേഷമാണ് ലെകോര്‍ണു വീണ്ടും പ്രധാനമന്ത്രി പദവിയിലെത്തുന്നത്. ദിവസങ്ങളോളം നീണ്ട വാശിയേറിയ ചര്‍ച്ചകള്‍ക്കും മാക്രോണും പാര്‍ട്ടി നേതാക്കളും തമ്മിലുള്ള രണ്ട് മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തീരുമാനം.