ഇന്ത്യയിലെ അഫ്ഗാന്‍ എംബസിയുടെ നിയന്ത്രണം കൈമാറണമെന്ന് ആവശ്യപ്പെട്ട് താലിബാന്‍. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരം തിരികെ പിടിക്കുന്നതിന് മുന്‍പുള്ള ഉദ്യോഗസ്ഥരാണ് ഇപ്പോള്‍ എംബസിയിലുള്ളത്. പഴയ ഭരണകൂടത്തെയാണ് ഇന്ത്യ അംഗീകരിച്ചിരിക്കുന്നതും. താലിബാന്‍ വിദേശകാര്യ മന്ത്രി അമീര്‍ മുത്തഖി വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ ആവശ്യം മുന്നോട്ടുവെച്ചിരിക്കുന്നത്.