ഗൂഗിള്‍ ഡൂഡിലില്‍ ഇടംപിടിച്ച് ഇഡ്ഡലിയും സാമ്പാറും വടയും. ദക്ഷിണേന്ത്യക്കാരുടെ ഭക്ഷണത്തിലെ പ്രധാനിയാണ് ഇഡ്ഡലി.
ഇഡ്ഡലിയുടെ ഉത്ഭവത്തെ കുറിച്ച് പല കഥകളാണ് ഉള്ളത്. എഡി പത്താം നൂറ്റാണ്ട് മുതല്‍ തന്നെ ഇഡ്ഡലി ഉള്ളതായി പറയപ്പെടുന്നു. ഇന്തോനേഷ്യയിലാണ് ഇഡ്ഡലിയുടെ ഉത്ഭവമെന്നും കേട് ലി എന്ന ഭക്ഷണമാണ് രുചിയും രൂപവും മാറി ഇന്നത്തെ ഇഡ്ഡലി ആയതെന്നും പ്രചാരമുണ്ട്.