ചൈനയില്‍ നിന്നും അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് 100 ശതമാനം അധിക തീരുവ പ്രഖ്യാപിച്ച് അമേരിക്ക പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നവംബര്‍ ഒന്ന് മുതല്‍ തീരുവ പ്രാബല്യത്തില്‍ വരും. ചില സോഫ്റ്റ്‌വെയറുകള്‍ക്ക് കയറ്റുമതി നിയന്ത്രണമേര്‍പ്പെടുത്തും. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങുമായുള്ള കൂടിക്കാഴ്ച റദ്ദാക്കുമെന്നും ട്രംപ് ഭീഷണിപ്പെടുത്തി.
ട്രംപ് ഈവര്‍ഷമാദ്യം ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് താരിഫ് വര്‍ധിപ്പിച്ചതോടെ ചൈന കയറ്റുമതി നിയന്ത്രണങ്ങള്‍ ശക്തമാക്കിയിരുന്നു. കാറുകള്‍, സ്മാര്‍ട്ട്‌ഫോണുകള്‍, മറ്റ് പല ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്കുപയോഗിക്കുന്ന അപൂര്‍വ്വ ലോഹങ്ങളുടെയും മറ്റ് ചില പ്രധാന വസ്തുക്കളുടെയും ഉല്‍പ്പാദനത്തില്‍ ചൈനയ്ക്കാണ് ആധിപത്യം.