അമേരിക്കയില്‍ ഷട്ട്ഡൗണ്‍ പത്താം ദിവസം; ഫെഡറല്‍ ജീവനക്കാരെ പിരിച്ചുവിടാനാരംഭിച്ച് ട്രംപ് ഭരണകൂടം 

By: 600002 On: Oct 11, 2025, 8:33 AM

 


അമേരിക്കയില്‍ ധനപ്രതിസന്ധിയെ തുടര്‍ന്നുള്ള ഷട്ട്ഡൗണ്‍ പത്താം ദിവസത്തിലെത്തി. ഇതോടെ ഫെഡറല്‍ ജീവനക്കാരുടെ കൂട്ട പിരിച്ചുവിടലിലേക്ക് ട്രംപ് ഭരണകൂടം കടന്നു. റിഡക്ഷന്‍ ഇന്‍ ഫോഴ്‌സ്(ആര്‍ഐഎഫ്) ആരംഭിച്ചതായി ഓഫീസ് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ബജറ്റ് ഡയറക്ടര്‍ റസല്‍ വോട്ട് എക്‌സില്‍ കുറിച്ചു. 

സര്‍ക്കാരിന്റെ വിവിധ വകുപ്പുകളെ പിരിച്ചുവിടല്‍ ബാധിക്കും. ഷട്ട്ഡൗണ്‍ കാലത്ത് അത്യാവശ്യമല്ലെന്ന് കരുതുന്ന ജീവനക്കാര്‍ക്ക് ആര്‍ഐഎഫ് നോട്ടീസ് പോയിട്ടുണ്ടെന്ന് ഹെല്‍ത്ത് ആന്‍ഡ് ഹ്യൂമന്‍ സര്‍വീസസ് വക്താവ് പറഞ്ഞു. വിദ്യാഭ്യാസ വകുപ്പിലെ കുറച്ച് ജീവനക്കാരെയും പിരിച്ചുവിടല്‍ ബാധിക്കുമെന്ന് വക്താവ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ എത്ര പേരെ ഇത് ബാധിക്കുമെന്ന് വ്യക്തമല്ല.