ശ്വാസകോശാർബുദ സാധ്യത പഠിക്കാൻ 10,000 നഖങ്ങൾ വേണമെന്ന് കനേഡിയൻ ഗവേഷകർ.
റാഡോൺ വാതകവുമായുള്ള സമ്പർക്കവും ശ്വാസകോശാർബുദ സാധ്യതയും സംബന്ധിച്ച് പഠനം നടത്തുന്നതിനായി കാൽവിരലിലെ നഖങ്ങൾ (toenail clippings) തേടുകയാണെന്ന് യൂണിവേഴ്സിറ്റി ഓഫ് കാൽഗറിയിലെ ശാസ്ത്രജ്ഞർ അറിയിച്ചു.
കാൽവിരൽ നഖങ്ങളിലെ ചില റേഡിയോ ആക്ടീവ് ഐസോടോപ്പുകളുടെ അളവ് പരിശോധിക്കുന്നതിലൂടെ, ഒരു വ്യക്തിക്ക് റാഡോൺ വാതകവുമായി ദീർഘകാലാടിസ്ഥാനത്തിൽ എത്രത്തോളം സമ്പർക്കമുണ്ടായി എന്ന് കണ്ടെത്താനാകുമെന്ന് അവർ പറയുന്നു. റാഡോൺ വാതകം നിറമോ മണമോ രുചിയോ ഇല്ലാത്തതും പ്രകൃതിയിൽ സ്വാഭാവികമായി കാണപ്പെടുന്നതുമാണ്. റാഡോൺ വാതകം പോലുള്ള റേഡിയോ ആക്ടീവ് വിഷവസ്തുക്കളുമായി നമുക്കുണ്ടായ ദീർഘകാല സമ്പർക്കത്തെക്കുറിച്ചുള്ള വിവരങ്ങൾ നമ്മുടെ കാൽവിരൽ നഖങ്ങളിൽ അടങ്ങിയിട്ടുണ്ട്. മുൻകാല സമ്പർക്കങ്ങളുടെ ഒരു ശേഖരം കൂടിയാണ് അവ എന്ന് പഠനത്തിന് നേതൃത്വം നൽകുന്ന ഗവേഷകനും യൂണിവേഴ്സിറ്റി പ്രൊഫസറുമായ ആരോൺ ഗൂദാർസി പറഞ്ഞു.
ശ്വാസകോശാർബുദ പരിശോധനയുടെ മാനദണ്ഡങ്ങൾ വികസിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഈ ദേശീയ പഠനത്തിനായി, കാനഡയിലുടനീളമുള്ള 10,000 ആളുകളെ റിക്രൂട്ട് ചെയ്യാനും, അവരുടെ വീടുകളിൽ റാഡോൺ അളവ് പരിശോധിക്കാനും, വിശകലനത്തിനായി കാൽവിരൽ നഖങ്ങൾ ശേഖരിച്ച് അയക്കുമെന്ന് പ്രതീക്ഷിക്കുന്നതായു. ഗൂദാർസി കൂട്ടിച്ചേർത്തു.