താങ്ക്സ് ഗിവിംഗ് വാരാന്ത്യത്തിൽ യു എസിലേക്ക് യാത്ര ചെയ്യുന്ന കാനഡക്കാർക്ക് വിമാനയാത്രാ തടസ്സങ്ങളും റദ്ദാക്കലുകളും നേരിടേണ്ടിവന്നേക്കാം എന്ന് മുന്നറിയിപ്പ്.

By: 600110 On: Oct 10, 2025, 12:19 PM

താങ്ക്സ് ഗിവിംഗുമായി ബന്ധപ്പെട്ട അവധിയുടെ വാരാന്ത്യത്തിൽ യു എസിലേക്ക് യാത്ര ചെയ്യുന്ന കാനഡക്കാർക്ക് വിമാനയാത്രാ തടസ്സങ്ങളും റദ്ദാക്കലുകളും നേരിടേണ്ടിവന്നേക്കാം എന്ന് മുന്നറിയിപ്പ്. അമേരിക്കയിൽ സർക്കാർ സ്ഥാപനങ്ങളുടെ അടച്ചുപൂട്ടലുമായി ബന്ധപ്പെട്ട പ്രതിസന്ധിയെ തുടർന്നാണിത്. 

കാലിഫോർണിയയിലെ ബർബാങ്ക് വിമാനത്താവളത്തിൽ നിന്ന് പറന്നുയരുകയും ഇറങ്ങാനൊരുങ്ങുകയും വിമാനങ്ങൾക്ക് തിങ്കളാഴ്ച മണിക്കൂറുകളോളം വലിയ പ്രതിസന്ധിയാണ് നേരിടേണ്ടി വന്നത്. എയർ ട്രാഫിക് കൺട്രോളർ ഇല്ലാതിരുന്നതിനെ തുടർന്ന് പൈലറ്റുമാർ പരസ്പരം സഹകരിച്ച് കാര്യങ്ങൾ ഏകോപിപ്പിക്കേണ്ടിവന്നു. ഇത് മറ്റ് സ്ഥലങ്ങളിലും കാലതാമസത്തിന് കാരണമാകുമെന്ന് വിദഗ്ദ്ധർ പറയുന്നു. സർക്കാർ പ്രതിസന്ധി നീണ്ടുപോകുന്തോറും കനേഡിയൻ യാത്രക്കാരുടെ സ്ഥിതി കൂടുതൽ മോശമാകാൻ സാധ്യതയുണ്ടെന്ന് ഏവിയേഷൻ, എയർലൈൻ രംഗത്തെ വിദഗ്ധർ പറയുന്നു. അമേരിക്കയിലേക്ക് യാത്ര ചെയ്യുന്നവർക്ക് മാത്രമല്ല ഇത് ബാധകമാവുക. അടുത്ത മൂന്നോ നാലോ ദിവസങ്ങളിൽ യു.എസിലേക്കും പുറത്തേക്കും പറക്കുന്ന കാനഡക്കാർക്ക് ബുദ്ധിമുട്ട് അനുഭവപ്പെടാനിടയുണ്ട്.