മാധ്യമ ലോകത്തിലെ പ്രതിഭകളെ ഒരുമിപ്പിക്കുന്ന ഈ അന്താരാഷ്ട്ര മാധ്യമ കോണ്‍ഫറന്‍സ് ഒരു മഹത്തായ ആഘോഷ നിമിഷമാണ്. സത്യത്തിനും നീതിക്കും വേണ്ടി കഴിവും ടെക്‌നോളജിയും ബുദ്ധിയും വാക്കും തൂലിക കൈയില്‍ എടുത്തവര്‍ ഒന്നിച്ചുചേരുന്ന ഈ സംഗമം പ്രചോദനത്തിന്റെ പ്രതീകമാണ്.
ഇന്ത്യയില്‍ നിന്ന് പങ്കെടുക്കുന്ന എല്ലാ മാധ്യമ പ്രതിനിധികള്‍ക്കും ഹൃദയപൂര്‍വ്വമായ സ്വാഗതം. നിങ്ങളുടെ സാന്നിധ്യം ഈ സംഗമത്തിന് ആഗോള മുഖച്ഛായ നല്‍കുന്നു. ന്യൂ ജേഴ്‌സിയില്‍ സംഘടിപ്പിച്ച പതിനൊന്നാമത് കോണ്‍ഫറന്‍സിന്റെ വിജയത്തിനായി ആത്മാര്‍ത്ഥമായി പരിശ്രമിച്ച എല്ലാ ചാപ്റ്ററുകള്‍ക്കും, എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ക്കും ഹൃദയപൂര്‍വ്വം നന്ദിയും അഭിനന്ദനവും അറിയിക്കുന്നു. നിങ്ങളുടെ സമര്‍പ്പിതമായ സേവനവും കൂട്ടായ മനോഭാവവുമാണ് ഈ വിജയത്തിന്റെ അടിത്തറ.
മുന്‍കാല എക്‌സിക്യൂട്ടീവ് അംഗങ്ങളെയും ഈ അവസരത്തില്‍ ആദരപൂര്‍വ്വം ഓര്‍ക്കുന്നു. നിങ്ങളുടെ ദീര്‍ഘദര്‍ശനമാണ് ഈ കൂട്ടായ്മയെ ഇന്നത്തെ ഈ ഉയരത്തിലേക്ക് എത്തിച്ചത്. നിങ്ങള്‍ വിതച്ച വിത്തുകള്‍ ഇന്ന് വിജയത്തിന്റെ വൃക്ഷമായി വളര്‍ന്നു.
സുനിലിന്റെ നേതൃത്വത്തിലുള്ള നിലവിലെ എക്‌സിക്യൂട്ടീവ് ടീമിനും അഭിനന്ദനങ്ങള്‍. നിങ്ങളുടെ നേതൃത്വവും ഏകകൃതമായ പരിശ്രമവുമാണ് ഈ സമ്മേളനത്തിന് തിളക്കം പകര്‍ന്നത്.
അഡൈ്വസറി ബോര്‍ഡ് അംഗങ്ങള്‍ക്കും അവരുടെ വിലമതിക്കാനാവാത്ത മാര്‍ഗ്ഗനിര്‍ദേശത്തിനും പിന്തുണയ്ക്കും ഹൃദയപൂര്‍വ്വം നന്ദി. വ്യക്തികളുടെതല്ല, കൂട്ടായ പരിശ്രമമാണ് യഥാര്‍ത്ഥ വിജയത്തിന്റെ രഹസ്യം. ഇത് ഭാവി തലമുറകള്‍ക്ക് പ്രചോദനമാകട്ടെ.
മാധ്യമ സ്വാതന്ത്ര്യത്തിനും സത്യത്തിനും വേണ്ടി നിലകൊള്ളുന്ന ഇന്ത്യ പ്രസ് ക്ലബ് നോര്‍ത്ത് അമേരിക്കയുടെ ഈ യാത്ര എന്നും പ്രകാശിക്കട്ടെ. കാനഡയില്‍ നിന്ന് എല്ലാ സഹപ്രവര്‍ത്തകര്‍ക്കും ബിഗ് സല്യൂട്ട്!