പ്രതിഷേധക്കാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ നടപടി ഒഴിവാക്കാന്‍ ഫെഡറല്‍ ഏജന്റുമാര്‍ക്ക് കോടതി ഉത്തരവ്

By: 600002 On: Oct 10, 2025, 11:48 AM

 

പി പി ചെറിയാന്‍

ചിക്കാഗോ: പ്രതിഷേധക്കാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ ICE, DHS ഏജന്റുമാര്‍ നടത്തുന്ന ആക്രമണങ്ങള്‍ ഒഴിവാക്കാന്‍ ഫെഡറല്‍ ജഡ്ജി ഉത്തരവിട്ടു. യു.എസ്. ഡിസ്ട്രിക്റ്റ് ജഡ്ജി സാറാ എല്ലിസ് പുറപ്പെടുവിച്ച താല്‍ക്കാലിക വിലക്ക് ഉത്തരവ് (TRO), ഒരു കുറ്റകൃത്യം ചെയ്തു എന്ന് വിശ്വസിക്കാന്‍ മതിയായ കാരണങ്ങള്‍ ഇല്ലാത്ത പക്ഷം മാധ്യമപ്രവര്‍ത്തകര്‍, പ്രതിഷേധക്കാര്‍, മറ്റ് പൗരന്മാര്‍ എന്നിവര്‍ക്കെതിരെ 'കലാപ നിയന്ത്രണ ആയുധങ്ങള്‍' ഉപയോഗിക്കുന്നതില്‍ നിന്ന് ഫെഡറല്‍ ഏജന്റുമാരെ വിലക്കുന്നു.

ബ്രോഡ്വ്യൂ ICE കേന്ദ്രത്തിന് പുറത്ത് നടന്ന പ്രതിഷേധത്തിനിടെ ഫെഡറല്‍ ഏജന്റുമാര്‍ പെപ്പര്‍ ബോളുകള്‍ ഉപയോഗിച്ച് തന്നെ ആക്രമിച്ചു എന്ന് പറയുന്ന പാസ്റ്റര്‍ ഡേവിഡ് ബ്ലാക്ക് ഉള്‍പ്പെടെയുള്ളവരാണ് കേസ് ഫയല്‍ ചെയ്തത്.

മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുന്നതിനോ, ഭീഷണിപ്പെടുത്തുന്നതിനോ, ബലപ്രയോഗം നടത്തുന്നതിനോ ജഡ്ജിയുടെ ഉത്തരവില്‍ വിലക്കുണ്ട്.