ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സാസിന് നവനേതൃത്വം ; സണ്ണി മാളിയേക്കല്‍ പ്രസിഡന്റ്, സാം മാത്യു സെക്രട്ടറി

By: 600021 On: Oct 10, 2025, 11:32 AM


അനശ്വര്‍ മാമ്പിള്ളി

ഡാളസ്: രണ്ടു ദശാബ്ദങ്ങളായി മാധ്യമ പ്രവര്‍ത്തനരംഗത്ത് സജീവ സാന്നിധ്യമായി നിലകൊള്ളുന്ന ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സസ് (IPCNT) അടുത്ത രണ്ടു വര്‍ഷത്തെ ഭാരവാഹികളായി  പ്രസിഡന്റ് സണ്ണി മാളിയേക്കല്‍, വൈസ് പ്രസിഡണ്ട് ഡോ.അഞ്ചു ബിജിലി, സെക്രട്ടറി സാം മാത്യു, ജോയിന്റ് സെക്രട്ടറി, അനശ്വര്‍ മാമ്പിള്ളി, ട്രഷറര്‍ ബെന്നി ജോണ്‍, ജോ.ട്രഷറര്‍ തോമസ് ചിറമേല്‍ എന്നിവരെ തിരഞ്ഞെടുത്തു.

ഒക്ടോബര്‍ 8 ബുധനാഴ്ച വൈകീട്ട് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പി പി ചെറിയാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തിരെഞ്ഞെടുപ്പ് നടന്നത്. 

ബിജിലി ജോര്‍ജ്(ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ്, ചെയര്‍മാന്‍) ,പി.പി. ചെറിയാന്‍ ,സിജു. വി ജോര്‍ജ്, രാജു തരകന്‍, റ്റി.സി ചാക്കോ, പ്രസാദ് തീയോടിക്കല്‍ എന്നിവരെ  ഡയറക്ടേഴ്‌സ്  ബോര്‍ഡ് അംഗങ്ങളായും ഐകകണ്‌ഠേന തിരഞ്ഞെടുത്തു.

സാഹിത്യകാരനും സാമൂഹിക സംസ്‌കാരിക പ്രവര്‍ത്തകനുമായ മാധ്യമ പ്രവര്‍ത്തകനുമായ എബ്രഹാം തെക്കേ മുറിയുടെ നേതൃത്വത്തില്‍ 2006-ല്‍ തുടക്കം കുറിച്ച ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സസ് സംഘടന കഴിഞ്ഞ കാലങ്ങളില്‍ മാധ്യമ പ്രവര്‍ത്തനത്തോടൊപ്പം സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലും സജീവമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞുവെന്നുള്ളത്  ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ്, ചെയര്‍മാന്‍ ബിജിലി ജോര്‍ജ്പറഞ്ഞു. പുതിയ നേതൃത്വത്തിന് എല്ലാ പിന്തുണയും സഹായ സഹകരണവും ആശംസകളും നല്‍കുന്നതായും യോഗത്തില്‍  റ്റി.സി ചാക്കോ പറഞ്ഞു.