അഫ്ഗാന്‍ മണ്ണില്‍ നിന്നുള്ള ഭീകരതയെ വെച്ചുപൊറുപ്പിക്കില്ലെന്ന് താലിബാന് പാക്കിസ്ഥാന്റെ മുന്നറിയിപ്പ് 

By: 600002 On: Oct 10, 2025, 10:59 AM

 

തീവ്രവാദികള്‍ക്ക് അഭയം നല്‍കുന്ന പ്രവണത വെച്ചുപൊറുപ്പിക്കില്ലെന്ന് താലിബാന് പാക്കിസ്ഥാന്റെ മുന്നറിയിപ്പ്. പാക്കിസ്ഥാനെ ലക്ഷ്യമിട്ട് തീവ്രവാദികള്‍ അഫ്ഗാന്‍ പ്രദേശം തുടര്‍ച്ചയായി ഉപയോഗിക്കുന്നത് കണ്ട് തങ്ങളുടെ ക്ഷമ നശിച്ചെന്ന് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് പറഞ്ഞതായി പാക് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 

ഒറാക്‌സായി ജില്ലയില്‍ നിരോധിത സംഘടനയായ തെഹ്‌രീക്-ഇ-താലിബാന്‍ പാക്കിസ്ഥാനുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ലെഫ്റ്റനന്റ് കേണലും ഒരു മേജറും ഉള്‍പ്പെടെ 11 പാക്ക് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സംഘര്‍ഷം വര്‍ധിച്ച സാഹചര്യത്തിലാണ് മുന്നറിയിപ്പ്.