ടെക് ഭീമന്‍ മൈക്രോസോഫ്റ്റിന്റെയും എഐ സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ആന്ത്രോപിക്കിന്റെയും ഉപദേശക സ്ഥാനം ഏറ്റെടുത്ത് മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. പാര്‍ട്ട്-ടൈം അഡൈ്വസര്‍-ഹൈ ലെവല്‍ സ്ട്രാറ്റജിക് പേഴ്‌സ്‌പെക്ടീവ് ഓണ്‍ ജിയോ പൊളിറ്റിക്കല്‍ ട്രെന്‍ഡ്‌സ് എന്നതാണ് മൈക്രോസോഫ്റ്റിലെ ജോലിയെക്കുറിച്ച് കമ്പനി നല്‍കുന്ന വിശദീകരണം. ആന്ത്രോപിക്കില്‍ 'ഇന്റേണല്‍ തിങ്ക് ടാങ്ക്' എന്നതാകും അദ്ദേഹത്തിന്റെ റോള്‍.
തന്റെ ജോലിയില്‍ നിന്നും ലഭിക്കുന്ന വരുമാനം പൂര്‍ണമായും ചാരിറ്റിപ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെക്കുമെന്ന് അദ്ദേഹം പറഞ്ഞു.