സമാധാന നൊബേല്‍ പ്രഖ്യാപിച്ചു; ജനാധിപത്യ പോരാട്ടത്തിന് വെനസ്വേലയിലെ മരിയ കൊറീന മചാഡോയ്ക്ക്; ട്രംപിന് നിരാശ 

By: 600002 On: Oct 10, 2025, 9:43 AM

 


2025 ലെ സമാധാന നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. ലോകം കാത്തിരുന്ന പുരസ്‌കാരമാണ് ഇന്ന് പ്രഖ്യാപിച്ചത്. ജനാധിപത്യ പോരാട്ടത്തിന് വെനസ്വേലയിലെ രാഷ്ട്രീയ നേതാവ് മരിയ കൊറീന മചാഡോയാണ് പുരസ്‌കാരത്തിന് അര്‍ഹയായത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സമാധാന നൊബേലിനായി ഏറെ വാദിച്ചെങ്കിലും നിരാശനായി.

വെനസ്വേലയിലെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ക്കും സ്വേച്ഛാഝിപത്യത്തില്‍ നിന്ന് ജനാധിപത്യത്തിലേക്കുള്ള അധികാര കൈമാറ്റത്തിനും നടത്തിയ ഇടപെടലുകള്‍ക്കുള്ള അംഗീകാരമായാണ് പുരസ്‌കാരം.