ഫിലിപ്പീന്‍സില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.6 തീവ്രത രേഖപ്പെടുത്തി. മിന്‍ഡനാവോ മേഖലയിലെ മനായില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയാണ് പ്രഭവ കേന്ദ്രം. പ്രാദേശിക സമയം രാവിലെ 9.43 നായിരുന്നു ഭൂചലനമുണ്ടായത്.
ഭൂചലനത്തിന് പിന്നാലെ അധികൃതര്‍ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. അടുത്ത രണ്ട് മണിക്കൂറിനിടെ പ്രഭവ കേന്ദ്രത്തിന് 300 കിലോമീറ്റര്‍ ചുറ്റളവില്‍ ജീവന് ഭീഷണിയായേക്കാവുന്ന ഉയരത്തിലുള്ള തിരമാലകള്‍ അടിച്ചേക്കാമെന്നാണ് മുന്നറിയിപ്പ്.