ജോണ്‍ കെന്നഡിയുടെ ഭാര്യ ജോയണ്‍ കെന്നഡി അന്തരിച്ചു

By: 600002 On: Oct 9, 2025, 11:48 AM



 

പി പി ചെറിയാന്‍ 

ബോസ്റ്റണ്‍: മുന്‍ സെനറ്റര്‍ എഡ്വേര്‍ഡ് കെന്നഡിയുടെ ഭാര്യയും കെനഡി കുടുംബത്തിലെ പ്രസിഡന്റ് ജോണ്‍ എഫ്. കെന്നഡി ഉള്‍പ്പെടുന്ന ഒരു കുടുംബ തലമുറയിലെ അവസാനത്തെ അംഗങ്ങളില്‍ ഒരാളും മോഡലും സെനറ്റര്‍ ടെഡ് കെന്നഡിയുടെ മുന്‍ ഭാര്യയുമായിരുന്ന ജോണ്‍ കെന്നഡി 89 വയസ്സില്‍ അന്തരിച്ചു. 

വൈവാഹിക ജീവിതത്തിലെ പ്രശ്‌നങ്ങളും കുടുംബ ദുരന്തങ്ങളും വ്യക്തിപരമായ മാനസികാരോഗ്യസംഘര്‍ഷങ്ങളും അതിജീവിച്ച സ്ത്രീയായിരുന്നു അവര്‍.

ജോണ്‍ എഫ്. കെനഡി, റോബര്‍ട്ട് എഫ്. കെനഡി എന്നിവര്‍ക്ക് അനുജവധുവായിരുന്നു ജോയണ്‍. പ്രശസ്ത പിയാനിസ്റ്റും സാമൂഹ്യപ്രവര്‍ത്തകയുമായ അവര്‍ ഒടുവില്‍ മദ്യാസക്തിയും മാനസികാരോഗ്യപ്രശ്‌നങ്ങളും തുറന്ന് പറഞ്ഞ ആദ്യ വനിതകളിലൊരാളായി മാറി.

മൂന്ന് മക്കളും ഒമ്പത് കൊച്ചുമക്കളുമാണ് അവര്‍ക്കു ശേഷമുള്ളത്.