ഭാവിയില്‍ ജോലി ലഭിക്കുന്നതിന് കോളേജ് ബിരുദങ്ങള്‍ക്ക് പ്രാധാന്യമുണ്ടാകില്ലെന്ന് ലിങ്ക്ഡ്ഇന്‍ സിഇഒ റയാന്‍ റോസ്‌ലാന്‍സ്‌കി. അക്കാദമിക് യോഗ്യതകളെക്കാളുപരി സാങ്കേതിക വൈദഗ്ധ്യത്തിനാണ് ഇപ്പോള്‍ തൊഴിലുടമകള്‍ പ്രാധാന്യം നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
മികച്ച കോളേജുകളില്‍ പോയവര്‍ക്കോ ഫാന്‍സി ബിരുദങ്ങളുള്ളവര്‍ക്കോ അല്ല, പുതിയ കാര്യങ്ങള്‍ വേഗത്തില്‍ പഠിക്കാന്‍ സാധിക്കുന്ന എഐയില്‍ പരിജ്ഞാനം ഉള്ളവര്‍ക്കാണ് അവസരങ്ങള്‍ കൂടുതലെന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.