യുകെയിലെ ഒമ്പത് സര്‍വകലാശാലകള്‍ ഇന്ത്യയില്‍ ക്യാമ്പസ് തുടങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. യുകെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മറുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.
സ്റ്റാര്‍മറിന്റെ നേതൃത്വത്തില്‍ ഇന്ത്യ-യുകെ ബന്ധത്തില്‍ വലിയ പുരോഗതിയുണ്ടായെന്നും അദ്ദേഹം പറഞ്ഞു. യുവാക്കള്‍ക്ക് ജോലി ലഭ്യമാക്കാന്‍ ഇരുരാജ്യങ്ങളും ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ ഇരുവരും അറിയിച്ചു.