സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന് മത്സരിക്കാന്‍ 128 സിനിമകള്‍

By: 600002 On: Oct 9, 2025, 9:54 AM

 

രാജ്യാന്തര തലത്തില്‍ ശ്രദ്ധപിടിച്ചുപറ്റിയവയും ബോക്‌സ്ഓഫീസില്‍ വമ്പന്‍ വിജയം തീര്‍ത്തവയും ഉള്‍പ്പെടെ 2024 ലെ 128 സിനിമകള്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയ കമ്മിറ്റിക്ക് മുന്നിലെത്തി. പ്രാഥമിക ജൂറി സിനിമകള്‍ കണ്ടുതുടങ്ങി. 

കാന്‍മേളയില്‍ പാംദിയോര്‍ നേടി അന്താരാഷ്ട്ര ശ്രദ്ധയിലെത്തിയ 'ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റ്', മമ്മൂട്ടിയുടെ ഭ്രമയുഗം, മോഹന്‍ലാല്‍ സംവിധാനം ചെയ്ത ബറോസ്, മലൈക്കോട്ടെ വാലിബന്‍, മഞ്ഞുമ്മല്‍ ബോയ്‌സ്, പ്രേമലു, മാര്‍ക്കോ, ഐഎഫ്എഫ്‌കെയില്‍ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ ഫെമിനിച്ചി ഫാത്തിമ തുടങ്ങിയ സിനിമകളാണ് മത്സര രംഗത്തുള്ളത്.