ചുമ മരുന്ന് കഴിച്ച് മരണം 21 ആയി; കോള്‍ഡ്രിഫ് സിറപ്പ് കമ്പനി ഉടമ അറസ്റ്റില്‍ 

By: 600002 On: Oct 9, 2025, 9:14 AM

 


ചുമ മരുന്ന് കഴിച്ച് മരിച്ച കുട്ടികളുടെ 21 ആയതായി റിപ്പോര്‍ട്ട്. മധ്യ പ്രദേശില്‍ രണ്ട് കുട്ടികള്‍ കൂടി മരിച്ചതോടെയാണ് മരണ സംഖ്യ ഉയര്‍ന്നത്. ഇതിനിടയില്‍ ശ്രീശന്‍ ഫാര്‍മ ഉടമ അറസ്റ്റിലായി. രംഗനാഥനെയാണ് മധ്യപ്രദേശ് പോലീസ് ചെന്നൈയില്‍ നിന്ന് അറസ്റ്റ് ചെയ്തതത്. കോള്‍ഡ്രിഫ് സിറപ്പ് കഴിച്ച് കുട്ടികള്‍ മരിച്ചതിന് പിന്നാലെ കമ്പനി ഉടമയായ രംഗനാഥനും കുടുംബവും ഒളിവില്‍ പോയിരുന്നു. പിന്നാലെ എസ്‌ഐടി രൂപീകരിച്ച് അന്വേഷണം നടക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. 

മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയില്‍ മാത്രം 18 കുട്ടികളാണ് മരിച്ചത്. അതേസമയം, കഴിഞ്ഞ ദിവസം മരിച്ച രണ്ട് കുട്ടികള്‍ ജില്ലയ്ക്ക് പുറത്തുള്ളവരാണ്. കഫ് സിറപ്പ് കഴിച്ച് നാഗ്പൂരില്‍ ചികിത്സയില്‍ കഴിയുന്ന അഞ്ച് കുട്ടികള്‍ ഇപ്പോഴും ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.