ഗാസ സമാധാന പദ്ധതിയുടെ ആദ്യ ഘട്ടം ഇസ്രയേലും ഹമാസും അംഗീകരിച്ചെന്ന് ഡൊണാള്‍ഡ് ട്രംപ് 

By: 600002 On: Oct 9, 2025, 9:03 AM

 


അമേരിക്ക മുന്നോട്ടുവെച്ച 20 ഇന ഗാസ സമാധാന പദ്ധതിയുടെ ആദ്യ ഘട്ടം ഇസ്രയേലും ഹമാസും അംഗീകരിച്ചെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ധാരണപ്രകാരം ബന്ദികളെയെല്ലാം ഹമാസ് ഉടന്‍ മോചിപ്പിക്കും. സമൂഹമാധ്യത്തിലൂടെ ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. 

ഈ ആഴ്ച ട്രംപ് ഈജിപ്ത് സന്ദര്‍ശിച്ചേക്കുമെന്നും ട്രംപ് പറഞ്ഞു. ശനിയാഴ്ച ട്രംപ് ഈജിപ്തിലേക്ക് തിരിക്കുമെന്നാണ് സൂചന.