ടെക് ഭീമനായ മെറ്റ എഡ്മൻ്റണിനടുത്ത് എഐ ഡാറ്റ സ്ഥാപിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. ആൽബർട്ട ആസ്ഥാനമായുള്ള പെംബിന പൈപ്പ്ലൈൻ എന്ന കമ്പനിയുമായി ചേർന്നായിരിക്കും പുതിയ സംരംഭം. ആൽബർട്ടയുടെ വ്യവസായ തലസ്ഥാനമായ ഫോർട്ട് സസ്കാച്ചെവാനടുത്തായിരിക്കും ഇത് നിർമ്മിക്കുകയെന്നാണ് റിപ്പോർട്ട്.
കാൽഗറി ആസ്ഥാനമായുള്ള ഊർജ്ജോത്പാദന കമ്പനിയായ കൈനറ്റിക്ക്, കാൽഗറി ഡാറ്റാ സെൻ്ററിലെ ഡാറ്റ സ്ഥാപനമായ ബീക്കൺ എഐ എന്നിവരും ചേർന്നാണ് പെംബിന ഡാറ്റ സെൻ്റർ സ്ഥാപിക്കുക. കരാർ അന്തിമമായിട്ടില്ലെങ്കിലും, ഉടൻ ഉണ്ടായേക്കുമെന്ന് റിപ്പോർട്ടുണ്ട്. ഓയിൽ റിഫൈനറികൾ, പെട്രോകെമിക്കൽ പ്ലാൻ്റുകൾ, കാർബൺ ക്യാപ്ചർ ആൻഡ് സ്റ്റോറേജ് സാങ്കേതിക വിദ്യ എന്നിവ ലഭ്യമായ സ്ഥലമായതിനാലാണ് ഫോർട്ട് സസ്കാച്ചെവാൽ തിരഞ്ഞെടുത്തത്. AI-യുടെ വൈദ്യുതി ആവശ്യം നിറവേറ്റുന്നതിനായി ആൽബർട്ടയുടെ പ്രകൃതി വാതക ശൃംഖലയും ഇവിടെയുണ്ട്. ഈ വർഷം ആദ്യം, പെംബിനയും കൈനറ്റിക്കറും ചേർന്ന് ഗ്രീൻലൈറ്റ് ഇലക്ട്രിസിറ്റി സെൻ്റർ എന്ന 1,800 മെഗാവാട്ടിൻ്റെ പ്രകൃതി വാതക പ്ലാൻ്റ് പ്രഖ്യാപിച്ചിരുന്നു, എന്നാൽ Meta-യുടെ പദ്ധതിയുമായി ഇതിന് ബന്ധമുണ്ടോയെന്ന് വ്യക്തമല്ല.