പി പി ചെറിയാന്‍
ജോര്‍ജിയ: ജോര്‍ജിയയിലെ വാള്‍ഡോസ്റ്റയിലെ അനധികൃത ഡേകെയറില്‍ രണ്ട് വയസ്സുകാരന് നായകളുടെ ആക്രമണത്തില്‍ ദാരുണാന്ത്യം. സംഭവം നടക്കുമ്പോള്‍ ഡേകെയര്‍ ഉടമ സ്റ്റേസി വീലര്‍ കോബ് ഉറങ്ങുകയായിരുന്നു. കുട്ടിയെ രണ്ടുമണിക്കൂറിലധികം തിരഞ്ഞു നോക്കിയില്ലെന്നും പോലീസ് അറിയിച്ചു.
വെള്ളിയാഴ്ച കുട്ടി വീട്ടിനു പുറത്ത് പോയി രണ്ട് വലിയ റോട്ട്വീലര്‍ നായകളുള്ള കെനല്‍ തുറക്കുകയായിരുന്നു. തുടര്‍ന്ന് നായകള്‍ കുട്ടിയെ ആക്രമിക്കുകയായിരുന്നു. കുട്ടിയെ ആശുപത്രിയിലെത്തിക്കുംമുമ്പ് മരണപ്പെട്ടതായി അധികൃതര്‍ സ്ഥിരീകരിച്ചു. സംഭവസമയത്ത് മറ്റു കുട്ടികള്‍ ആരും അവിടെ ഇല്ലായിരുന്നു.
48 കാരിയായ കോബിനെ ശനിയാഴ്ച അറസ്റ്റ് ചെയ്യപ്പെട്ടുവെന്നും സെക്കന്‍ഡ് ഡിഗ്രി വധക്കുറ്റവും, കുട്ടികളെ ക്രൂരമായി പീഡിപ്പിച്ച കേസുകളിലും കുറ്റം ചുമത്തിയിട്ടുണ്ടെന്നും ലോണ്ടസ് കൗണ്ടി ജയില്‍ അധികൃതര്‍ അറിയിച്ചു.