രസതന്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം മൂന്ന് പേര്‍ക്ക്. മെറ്റല്‍-ഓര്‍ഗാനിക് ഫ്രെയിം വര്‍ക്ക് വികസനത്തിന് സുസുമു കിറ്റഗാവ, റിച്ചാര്‍ഡ് റോബ്‌സണ്‍, ഒമര്‍ എം യാഗി എന്നിവര്‍ക്കാണ് പുരസ്‌കാരം. സാഹിത്യ നൊബേല്‍ വ്യാഴാഴ്ചയും സമാധാന നൊബേല്‍ വെള്ളിയാഴ്ചയും സാമ്പത്തികശാസ്ത്രത്തിനുള്ള നൊബേല്‍ തിങ്കളാഴ്ചയുമാണ് പ്രഖ്യാപിക്കുക.