പോര്‍ച്ചുഗല്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്ത്യയില്‍ കളിക്കാനെത്തുമെന്ന വാര്‍ത്തയില്‍ പ്രതീക്ഷ. എഎഫ്‌സി ചാമ്പ്യന്‍സ് ലീഗ്(രണ്ട്) ഗ്രൂപ്പ് മത്സരത്തില്‍ എഫ്‌സി ഗോവയെ നേരിടുന്ന സൗദി ക്ലബ് അല്‍ നസ്‌റിന്റെ പട്ടികയില്‍ ക്രിസ്റ്റ്യാനോയെ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ താരം ഇന്ത്യന്‍ വിസയ്ക്കായും അപേക്ഷിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.