ജര്‍മ്മനിയിലെ ഹെര്‍ഡെക്കിലെ നിയുക്ത മേയര്‍ ഐറിസ് സ്റ്റാള്‍സര്‍ക്ക് കുത്തേറ്റു. ഹെര്‍ഡെക്കിലുള്ള അപ്പാര്‍ട്ട്‌മെന്റില്‍ 57 വയസ്സുള്ള ഐറിസ് സ്റ്റാള്‍സറെ മുതുകിലും വയറിലും കുത്തേറ്റ നിലയിലാണ് കണ്ടെത്തിയത്. സംഭവത്തില്‍ മേയറുടെ വളര്‍ത്തുമകന്‍ കസ്റ്റഡിയിലായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പതിനഞ്ചുകാരനായ വളര്‍ത്തുമകന്‍ തന്നെയാണ് സംഭവം പോലീസിനെ അറിയിച്ചത്.
17 വയസ്സുള്ള വളര്‍ത്തുമകള്‍ കത്തികൊണ്ട് ആക്രമിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിക്കപ്പെട്ടതിന് ആഴ്ചകള്‍ക്ക് ശേഷമാണ് സംഭവം.ചോദ്യം ചെയ്യലിനായി പോലീസ് മകനെ വിലങ്ങണിയിച്ചുകൊണ്ടുപോയതായി സാക്ഷികളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അക്രമം നടക്കുമ്പോള്‍ വളര്‍ത്തുമകളും ഫ്‌ളാറ്റിലുണ്ടായിരുന്നു. ഈ കുട്ടിയെയും വിശദമായി ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.