കുട്ടികള്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ഇന്ത്യന്‍ വംശജരായ സഹോദരങ്ങള്‍ക്ക് യുകെ കോടതി തടവുശിക്ഷ വിധിച്ചു

By: 600002 On: Oct 8, 2025, 9:54 AM

 


കുട്ടികള്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ഇന്ത്യന്‍ വംശജരായ സഹോദരങ്ങള്‍ക്ക് യുകെ കോടതി തടവുശിക്ഷ വിധിച്ചു. വ്രിജ് പട്ടേല്‍(26) എന്നയാള്‍ക്ക് 22 വര്‍ഷവും സഹോദരന്‍ കിഷന്‍ പട്ടേലിന് 15 മാസവുമാണ് തടവ് വിധിച്ചത്. 

2018ലാണ് കേസിനാസ്പദമായ സംഭവങ്ങള്‍. വ്രിജ് പട്ടേല്‍ നിരവധി കുട്ടികളെ ബലാത്സംഗം ചെയ്തതിന്റെയും ലൈംഗികാതിക്രമങ്ങള്‍ നടത്തിയതിന്റെയും തെളിവുകള്‍ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കുട്ടികള്‍ക്ക് പുറമെ യുവതികളെയും ഇയാള്‍ ലൈംഗികാതിക്രമത്തിന് വിധേയരാക്കിയിട്ടുണ്ട്. കുട്ടികളുടെ നിരവധി അശ്ലീല ദൃശ്യങ്ങളും ഇയാളില്‍ നിന്നും കണ്ടെടുത്തു.