പ്രവാസികള്‍ക്ക് തിരച്ചടിയായി വിമാന ടിക്കറ്റ് നിരക്ക് വര്‍ധന 

By: 600002 On: Oct 8, 2025, 9:22 AM

 

ക്രിസ്മസ്-പുതുവര്‍ഷ അവധിക്ക് നാട്ടില്‍ പോകുന്ന പ്രവാസികള്‍ക്ക് തിരിച്ചടിയായി 35 ശതമാനം വിമാന ടിക്കറ്റ് നിരക്ക് വര്‍ധന. ടിക്കറ്റ് ബുക്ക് ചെയ്യാന്‍ വൈകുന്തോറും നിരക്ക് ഇനിയും ഉയരുമെന്നാണ് ട്രാവല്‍ വിദഗ്ധര്‍ നല്‍കുന്ന സൂചന. ഡിസംബര്‍ 7ന് നാട്ടില്‍ പോയി ജനുവരി 6ന് തിരിച്ചുവരാന്‍ ഇപ്പോള്‍ ബുക്ക് ചെയ്താല്‍ ഒരാള്‍ക്ക് ശരാശരി 1500 ദിര്‍ഹമാണ്(36233) നിരക്ക്. 

നാലംഗ കുടുംബത്തിന് പോയി മടങ്ങിവരാന്‍ 7500 ദിര്‍ഹം(1,81,169 രൂപ) മുതല്‍ 10,000 ദിര്‍ഹം(2,41,559 രൂപ) നല്‍കണം. സെപ്റ്റംബറില്‍ അധ്യയനം ആരംഭിച്ച സ്‌കൂളുകള്‍ക്ക് ഡിസംബര്‍ 8 മുതല്‍ ജനുവരി 4 വരെയും ഇന്ത്യന്‍ സിലബസ് സ്‌കൂളുകള്‍ക്ക് 15 മുതല്‍ ജനുവരി 4 വരെയുമാണ് ശൈത്യകാല അവധി. ദേശീയ ദിന അവധി കൂടി ചേര്‍ത്ത് ഏതാനും ദിവസം ലീവെടുത്ത് 5 ആഴ്ചത്തെ യാത്ര ആസൂത്രണം ചെയ്തവരും ഏറെയാണ്.