യുനെസ്‌കോയുടെ അടുത്ത ഡയറക്ടര്‍ ജനറലായി ഈജിപ്തിലെ മുന്‍ മന്ത്രി ഖാലിദ് അനാനി(54)നിയമിതനായേക്കും. യുനെസ്‌കോയുടെ എക്‌സിക്യുട്ടീവ് ബോര്‍ഡ് ആണ് ഖാലിദിന്റെ പേര് നിര്‍ദ്ദേശിച്ചത്. അടുത്ത മാസം ഉസ്‌ബെക്കിസ്ഥാനില്‍ നടക്കുന്ന ജനറല്‍ അസംബ്ലിയില്‍ അന്തിമ തീരുമാനം ഉണ്ടാകും. നിയമം ശരിവെച്ചാല്‍ അറബ് രാജ്യങ്ങളില്‍ നിന്നുള്ള ആദ്യത്തെ ഡയറക്ടറായി ഖാലിദ് മാറും. നാല് വര്‍ഷമാണ് കാലാവധി.
2016 മുതല്‍ 2019 വരെ ഈജിപ്തിരെ മന്ത്രിസഭയില്‍ ടൂറിസം മന്ത്രിയായിരുന്നു ഖാലിദ്. നിലവില്‍ കെയ്‌റോ യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസറാണ്.