സോഷ്യൽ മീഡിയയിൽ വൈറലായി സറെയിലെ ഒരു വാടക മുറിയുടെ പരസ്യം

By: 600110 On: Oct 8, 2025, 6:58 AM

സറേയിലെ ഒരു ചെറിയ ബേസ്‌മെൻ്റ് വാടകമുറിയുടെ പരസ്യം സോഷ്യൽ മീഡിയയിൽ വൈറലായി.മാസം $550 വാടക ആവശ്യപ്പെട്ട് കൊണ്ട് ഫേസ്ബുക്ക് മാർക്കറ്റ്‌പ്ലേസിൽ പങ്കുവെച്ച പരസ്യമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. വൈഫൈയും, വൈദ്യുതിയുമുൾപ്പടെ എല്ലാ സൌകര്യങ്ങളുമുള്ള ഉൾപ്പെടെയുള്ള ഷെയേഡ് റൂമാണ് പരസ്യത്തിൽ വാഗ്ദാനം ചെയ്തിരുന്നത്.

ഇരുണ്ട ബാത്ത്റൂമും ക്ലോസറ്റ് ഡോറും ഉൾപ്പെടെ, ഇടുങ്ങിയ മുറിയാണ് ചിത്രങ്ങളിൽ കാണിച്ചിരുന്നത്. ഈ സ്ഥലം താഴത്തെ നിലയിലാണെന്നും, മുറി പങ്കിടാൻ "ഒരു ആൺകുട്ടിയെ" ആവശ്യമുണ്ടെന്നും പരസ്യത്തിൽ പറഞ്ഞിരുന്നു. എന്നാൽ പരസ്യം പുറത്ത് വന്നതോടെ കടുത്ത വിമർശനമാണ് ഉയർന്നത്."ഒരു കണ്ണ് തുറന്നു വെച്ച് ഉറങ്ങേണ്ടി വരുന്ന തരം മുറി" എന്നായിരുന്നു ഒരാൾ തമാശയായി കുറിച്ചത്.വീട്ടുടമകൾ അന്താരാഷ്ട്ര വിദ്യാർത്ഥികളെ ചൂഷണം ചെയ്യുകയാണെന്നായിരുന്നു ചിലരുടെ ആരോപണം. മെട്രോ വാൻകൂവറിൽ താങ്ങാനാവുന്നതും മാന്യവുമായ താമസസ്ഥലം കണ്ടെത്തുന്നത് എത്രത്തോളം ബുദ്ധിമുട്ടാണെന്നാണ് ഇത്തരം വാടക വീടുകൾ വ്യക്തമാക്കുന്നതെന്ന് ഉപയോക്താക്കൾ അഭിപ്രായപ്പെട്ടു. ഫേസ്ബുക്ക് മാർക്കറ്റ്‌പ്ലേസിൽ ഇതേ വിലനിലവാരത്തിൽ സറേയിൽ സമാനമായ നിരവധി ലിസ്റ്റിംഗുകൾ ഉണ്ട്. Rentals.ca പ്രകാരം, സറേയിലെ ശരാശരി വാടക ഓഗസ്റ്റിൽ $1,888 ആയി കുറഞ്ഞു. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 12.6% കുറവാണ്.