ഡാളസില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതി അറസ്റ്റിലായതായി റിപ്പോര്‍ട്ട്. ഹൈദരാബാദ് സ്വദേശിയായ ചന്ദ്രശേഖര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ 23 കാരനായ റിച്ചാര്‍ഡ് ഫ്‌ളോറെസാണ് പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്ന് തോക്ക് കണ്ടെടുത്തിട്ടുണ്ട്. ആശുപത്രിയില്‍ കഴിയുന്ന റിച്ചാര്‍ഡിനെതിരെ കൊലപാതക കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
വെള്ളിയാഴ്ച രാത്രി ഈസ്റ്റ്‌ചേസ് പാര്‍ക്ക്‌വേയിലുള്ള ഫോര്‍ട്ട് വര്‍ത്ത് ഗ്യാസ് സ്‌റ്റേഷനിലായിരുന്നു കേസിന് ആസ്പദമായ സംഭവം. ചന്ദ്രശേഖറിനെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം റിച്ചാര്‍ഡ് മറ്റൊരു വാഹനത്തിന് നേരെ വെടിയുതിര്‍ത്തുവെന്നും പോലീസ് പറഞ്ഞു.