റിലീസ് ചെയ്ത് മൂന്ന് ദിവസത്തിനുള്ളില്‍ കളക്ഷനില്‍ റെക്കോര്‍ഡിട്ട് കാന്താര

By: 600002 On: Oct 7, 2025, 10:04 AM

 

 

റിലീസ് ചെയ്ത് ആദ്യ മൂന്ന് ദിവസത്തെ കളക്ഷനില്‍ റെക്കോര്‍ഡുകള്‍ പുതുക്കി ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത് നായകനായ 'കാന്താര: എ ലെജന്‍ഡ് ചാപ്റ്റര്‍ വണ്‍'. പ്രദര്‍ശനത്തിനെത്തി മൂന്ന് ദിവസം പിന്നിടുമ്പോള്‍ ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ നിന്ന് മാത്രം കളക്ഷന്‍ 160 കോടി പിന്നിട്ടതായാണ് റിപ്പോര്‍ട്ട്. 

ചിത്രം പുറത്തിറങ്ങിയ ആദ്യ ദിവസമായ വെള്ളിയാഴ്ച 61.85 കോടിയായിരുന്നു ബോക്‌സ് ഓഫീസില്‍ നേടിയത്. രണ്ടാം ദിവസം 46 കോടിയും നേടി. ശനിയാഴ്ച രാജ്യത്തെ തിയേറ്ററുകളില്‍ നിന്ന് 55 കോടിയാണ് നേടിയത്. ഇതോടെയാണ് ആദ്യ മൂന്ന് ദിവസത്തെ കളക്ഷന്‍ 160 കോടി പിന്നിട്ടത്.