ധനാനുമതി ബില്‍ വീണ്ടും പരാജയപ്പെട്ടു; അമേരിക്കയില്‍ സര്‍ക്കാര്‍ ഷട്ട് ഡൗണ്‍ നീളും 

By: 600002 On: Oct 4, 2025, 12:11 PM

 

അമേരിക്കയില്‍ സര്‍ക്കാര്‍ ഷട്ട്ഡൗണ്‍ നീളും. ധനാനുമതി ബില്‍ സെനറ്റില്‍ വീണ്ടും പരാജയപ്പെട്ടു. തിങ്കളാഴ്ച ഹ്രസ്വകാല ധനാനുമതി ബില്‍ സെനറ്റില്‍ വീണ്ടും അവതരിപ്പിക്കും. അടച്ചുപൂട്ടല്‍ തുടരുകയാണെങ്കില്‍ കൂട്ടപ്പിരിച്ചു വിടലുകള്‍ ആവശ്യമായി വരുമെന്ന് വൈറ്റ് ഹൗസ് ആവര്‍ത്തിച്ചു. പ്രതിസന്ധിക്ക് ഉത്തരവാദികള്‍ ഡമോക്രാറ്റുകളാണെന്ന് ഡോണള്‍ഡ് ട്രംപ് ആരോപിച്ചു.

സര്‍ക്കാര്‍ ചെലവുകള്‍ക്കായുള്ള ധനാനുമതി ബില്‍ പാസാകാതെ വന്നതോടെ അമേരിക്ക അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചതോടെ വിവിധ മേഖലകള്‍ സ്തംഭിച്ച അവസ്ഥയിലാണ്. അവസാന നിമിഷം പോലും സെനറ്റില്‍ സമവായത്തിലെത്താന്‍ കഴിയാതെ വന്നതോടെയാണ് അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ള എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം സ്തംഭിച്ചത്. സര്‍ക്കാര്‍ സേവനങ്ങള്‍ നിലയ്ക്കുന്നത് സാധാരണക്കാരേയും ബാധിക്കും.