ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യന്‍ പൗരന്മാര്‍ അല്ലാത്ത എല്ലാ യാത്രക്കാരും ഇ-അറൈവല്‍ കാര്‍ഡ് പൂര്‍ത്തിയാക്കണം എന്ന് എമിറേറ്റ്‌സ്. ഇത് സംബന്ധിച്ച പുതിയ യാത്രാ നിയമങ്ങള്‍ എമിറേറ്റ്‌സ് പുറത്തിറക്കി. യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂര്‍ മുതല്‍ 24 മണിക്കൂര്‍ മുന്‍പ് വരെ ഇന്ത്യയുടെ ബ്യൂറോ ഏഫ് ഇമിഗ്രേഷന്‍ വെബ്‌സൈറ്റ് വഴി യാത്രക്കാര്‍ക്ക് ഈ ഡിജിറ്റല്‍ ഫോം സമര്‍പ്പിക്കാവുന്നതാണ്. ഈ സേവനം പൂര്‍ണമായും സൗജന്യമാണ്.
ഇ-അറൈവല്‍ കാര്‍ഡ് പൂരിപ്പിക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ ഇന്ത്യയിലെ ഇമിഗ്രേഷന്‍ ക്ലിയറന്‍സിനായുള്ള കാത്തിരിപ്പ് സമയം കൂടാനും തുടര്‍യാത്രകള്‍ക്ക് തടസ്സം നേരിടാനും സാധ്യതയുണ്ടെന്ന് സെപ്റ്റംപബര്‍ 30ന് പുറത്തിറക്കിയ യാത്രാ മുന്നറിയിപ്പില്‍ എമിറേറ്റ്‌സ് അറിയിച്ചു.