നവംബറിൽ ജി7 വിദേശകാര്യ മന്ത്രിമാരുടെ യോഗം നയാഗ്രയിൽ

By: 600110 On: Oct 4, 2025, 9:57 AM

 

നയാഗ്രയിൽ ജി7 വിദേശകാര്യ മന്ത്രിമാർ നവംബറിൽ യോഗം ചേരും.  സുരക്ഷയും സാമ്പത്തിക അതിജീവനവുമാണ് യോഗത്തിൻ്റെ പ്രധാന അജണ്ടകൾ. കാനഡ സർക്കാരാണ് രണ്ട് ദിവസത്തെ യോഗവുമായി ബന്ധപ്പെട്ട വിവരം പുറത്ത് വിട്ടത്. കാനഡയുടെ വിദേശകാര്യ മന്ത്രി അനിത ആനന്ദ്, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, യുകെ, അമേരിക്ക, യൂറോപ്യൻ യൂണിയൻ എന്നിവയിലെ മന്ത്രിമാരാണ് നവംബർ 11-നും 12-നുമാണ് യോഗം ചേരുക. 

മാർച്ചിൽ ക്യൂബെക്കിൽ നടന്ന ജി7 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൻ്റെയും, ജൂണിൽ ആൽബെർട്ടയിൽ നടന്ന ജി7 നേതാക്കളുടെ ഉച്ചകോടിയുടെയും തുടർച്ചയാണ് ഈ യോഗം. ആർട്ടിക്, പസഫിക്, അറ്റ്ലാൻ്റിക് സമുദ്ര മേഖലയിലുണ്ടാകുന്ന പൊതു വെല്ലുവിളികളെ നേരിടുന്നതിനായുള്ള സംയുക്ത നടപടികൾ ക്യൂബെക്കിലെ യോഗത്തിൽ കാനഡ നിർദ്ദേശിച്ചിരുന്നു. നിയന്ത്രണങ്ങൾ മറികടക്കാൻ ശ്രമിക്കുന്ന കപ്പലുകളെ കണ്ടെത്തൽ, കടലിലെ ജൈവൈവിധ്യം സംരക്ഷിക്കൽ തുടങ്ങിയ വിഷയങ്ങളും ഇതിൽ ഉൾപ്പെടുന്നു. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറിയായ മാർക്കോ റൂബിയോയും അന്നത്തെ യോഗത്തിൽ പങ്കെടുത്തിരുന്നു. സഖ്യരാജ്യങ്ങളുമായുള്ള സഹകരണം ശക്തിപ്പെടുത്തലിലാണ് തൻ്റെ ശ്രദ്ധ എന്നാണ് മാർക്കോ റൂബിയോ അന്ന് വ്യക്തമാക്കിയത്.