രാജസ്ഥാനിലും മധ്യപ്രദേശിലുമായി വ്യാജ ചുമമരുന്ന് കഴിച്ച് മരിച്ച കുട്ടികളുടെ എണ്ണം 11 ആയി. മധ്യപ്രദേശിലെ ഛിംദ്‌വാഡയില്‍ 9 കുട്ടികള്‍ കൂടി മരിച്ചതോടെയാണ് മരണസംഖ്യ ഉയര്‍ന്നത്. കഴിഞ്ഞ ദിവസം രാജസ്ഥാനിലെ സികാറിലും ഭരത്പുരിലുമായി രണ്ട് കുട്ടികള്‍ മരിച്ചിരുന്നു. ഛിംദ്‌വാഡയില്‍ മരിച്ച കുട്ടികളില്‍ ആറ് പേര്‍ക്ക് വൃക്ക തകരാറികള്‍ കണ്ടെത്തിയിരുന്നു.
കുട്ടികളുടെ മരണത്തെ തുടര്‍ന്ന് മധ്യപ്രദേശ് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. മരുന്നിന്റെ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു. കുട്ടികളിലെ വൃക്ക തകാറിനും മരണത്തിനും കാരണം ചുമ മരുന്നാണോ എന്നത് പരിശോധനകള്‍ക്ക് ശേഷം മാത്രമേ പറയാനാകൂവെന്നാണ് അധികൃതര്‍ പറയുന്നത്.