അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ചിത്രം ആലേഖനം ചെയ്ത ഒരു ഡോളര്‍ നാണയങ്ങള്‍ പുറത്തിറക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ട് ശരിവെച്ച് യുഎസ് ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റും രംഗത്തെത്തി. അമേരിക്കയുടെ 250 ആം പിറന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായാണ് നാണയം പുറത്തിറക്കുന്നത്. 2026 ജനുവരി 1ന് നാണയം പുറത്തിറക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.
അമേരിക്കന്‍ സര്‍ക്കാര്‍ നേരിടുന്ന ഷട്ട് ഡൗണ്‍ പ്രതിസന്ധി അവസാനിച്ചാലുടന്‍ നാണയം പുറത്തിറക്കുന്നത് സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുമെന്നും യുഎസ് ട്രഷര്‍ ബ്രാന്‍ഡന്‍ ബീച്ച് എക്‌സില്‍ വ്യക്തമാക്കി.
ഇരുവശത്തും ട്രംപിന്റെ രേഖാചിത്രം ഉള്‍ക്കൊള്ളുന്നതാണ് നാണയം. ഒരു വശത്ത് മുഖത്തിന്റെ ഒരുവശം ആലേഖനം ചെയ്തിരിക്കുന്നു. ചിത്രത്തിന്റെ പിന്നിലായി അമേരിക്കയുടെ ദേശീയപതാകയുണ്ട്. മുകള്‍ഭാഗത്ത് ഫൈറ്റ്, ഫൈറ്റ്, ഫൈറ്റ് എന്നും എഴുതിയിരിക്കുന്നു.
അതേസമയം, നാണയം പുറത്തിറക്കുന്നത് നിയമലംഘനമാണെന്ന് വിമര്‍ശനം ഉയരുന്നുണ്ട്. കാരണം, യുഎസ് നിയമമനുസരിച്ച് നിലവിലെ പ്രസിഡന്റിന്റെയോ ജീവിച്ചിരിക്കുന്ന മുന്‍ പ്രസിഡന്റിന്റെയോ ചിത്രമുള്ള നാണയം പുറത്തിറക്കാന്‍ പാടില്ല. പ്രസിഡന്റ് പദവി വഹിച്ചയാള്‍ അന്തരിച്ചാല്‍ രണ്ട് വര്‍ഷത്തിന് ശേഷമേ നാണയം പുറത്തിറാക്കാവു എന്നും നിയമത്തിലുണ്ട്.