വടക്കന്‍ മാഞ്ചസ്റ്ററിലെ സിനഗോഗിലുണ്ടായ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതിയെ പോലീസ് തിരിച്ചറിഞ്ഞു. മുപ്പത്തിയഞ്ച് വയസുള്ള ജിഹാദ് അല്‍ ഷാമിയാണ് ആക്രമണം നടത്തിയതെന്ന് ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പോലീസ് അറിയിച്ചു. ഇയാള്‍ സിറിയന്‍ വംശജനായ ബ്രിട്ടീഷ് പൗരനാണെന്നും സ്ഥിരീകരിച്ചു. അക്രമിയെ പോലീസ് വെടിവെച്ചുകൊന്നിരുന്നു.
കൊല്ലപ്പെട്ട മൂന്ന് പേരില്‍ 53 കാരനായ ഏഡ്രിയന്‍ ഡോള്‍ബി, 66 കാരനായ മെല്‍വിന്‍ ക്രാവിറ്റ്‌സ് എന്നിവരെ തിരിച്ചറിഞ്ഞു. ഡോള്‍ബിയും ക്രാവിറ്റ്‌സും ക്രംപ്‌സലിലെ ജൂത കൂട്ടായ്മയിലെ അംഗങ്ങളായിരുന്നു.