ഇന്ത്യയിലേക്കുള്ള വരവ് സ്ഥിരീകരിച്ച് മെസി 

By: 600002 On: Oct 3, 2025, 11:19 AM

 


ഇന്ത്യയിലേക്കുള്ള തന്റെ വരവ് സ്ഥിരീകരിച്ച് അര്‍ജന്റീനിയന്‍ താരം ലയണല്‍ മെസി. GOAT ടൂര്‍ ഓഫ് ഇന്ത്യ എന്ന പരിപാടിയുടെ ഭാഗമായി ഡിസംബറില്‍ ഇന്ത്യയിലെത്തുമെന്നാണ് സൂചന. ഇന്ത്യയിലുള്ളത് മികച്ച ആരാധകരാണെന്നും അവരെ കാണാന്‍ കാത്തിരിക്കുകയാണെന്നും മെസി പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

14 വര്‍ഷം മുമ്പ് ഇന്ത്യയില്‍ എത്തിയപ്പോള്‍ ലഭിച്ചത് നല്ല ഓര്‍മ്മകളാണ്. മികച്ച ആരാധകരാണ് അവിടെയുള്ളത്. വീണ്ടും ഇന്ത്യയിലെത്താനും ആരാധകരെ കാണാനും കാത്തിരിക്കുന്നുവെന്നും മെസി അറിയിച്ചു. ഡിസംബര്‍ 12 ന് കൊല്‍ക്കത്തയിലത്തുന്ന മെസി അഹമ്മദാബാദ്, മുംബൈ, ഡെല്‍ഹി എന്നിവടങ്ങളിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. ഡെല്‍ഹിയിലെത്തുന്ന മെസി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.