ദേവാലയ നിര്‍മാണത്തിനായി സ്ഥാപിച്ചിരുന്ന തട്ട് തകര്‍ന്നുവീണ് എത്യോപ്യയില്‍ 36 പേര്‍ കൊല്ലപ്പെട്ടു. 200 ലേറെ പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരില്‍ ഒട്ടേറെപ്പേരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അംഹാര മേഖലയിലെ നോര്‍ത്ത് ഷേവയിലെ അറേറ്റി സെന്റ് മേരീസ് പള്ളിയിലാണ് നിര്‍മാണം നടക്കുന്നത്. ഇവിടെ തിരുനാള്‍ നടക്കാനിരിക്കുകയാണ്.
ദേവാലയത്തിന്റെ പുതുതായി ചായം പൂശിയ താഴികക്കുടത്തിന് താഴെയുള്ള ഭാഗത്തെ തട്ടാണ് തകര്‍ന്നുവീണത്. തട്ട് തകര്‍ന്നുവീണപ്പോള്‍, വാതിലില്‍ നിന്നവര്‍ക്ക് രക്ഷപ്പെടാന്‍ സാധിച്ചെങ്കിലും മധ്യഭാഗത്ത് നിന്നവര്‍ ഇതിനുള്ളില്‍ കുടുങ്ങുകയായിരുന്നു.