അമേരിക്കയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന വിദേശത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്കും സര്‍ക്കാരുകള്‍ക്കും നല്‍കുന്ന ഫെഡറല്‍ ഫണ്ടിംഗ് ട്രംപ് ഭരണകൂടം നിര്‍ത്തിവെക്കുന്നതായി റിപ്പോര്‍ട്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അമേരിക്കന്‍ മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.
അമേരിക്കയുടെ സഹായം സ്വീകരിക്കുന്ന വിദേശ സ്ഥാപനങ്ങള്‍, ഗര്‍ഭച്ഛിദ്രം സംബന്ധിച്ച സേവനങ്ങള്‍ നല്‍കുന്നതും അതിന് പ്രോത്സാഹിപ്പിക്കുന്നതും വിലക്കിക്കൊണ്ടുള്ള മെക്‌സിക്കോ സിറ്റി പോളിസി എന്ന നയത്തിന്റെ വിപുലീകരണമായാണ് പുതിയ നീക്കമെന്നാണ് വിലയിരുത്തല്‍. സന്നദ്ധ സംഘടനകള്‍, വിദേശ സര്‍ക്കാരുകള്‍, ഐക്യരാഷ്ട്ര സഭയുടെ പരിപാടികള്‍ എന്നിവയ്ക്ക് ഈ വിലക്ക് ബാധകമാകുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.