ടിസാക്കിന്റെ ആഭിമുഖ്യത്തില്‍ 'മൈന്‍ഡ് & മൂവ്സ് ടൂര്‍ണമെന്റ് 2025' ഹൂസ്റ്റണില്‍ നവംബര്‍ 15 ന്  

By: 600002 On: Oct 2, 2025, 8:32 AM



 

ജീമോന്‍ റാന്നി


ഹൂസ്റ്റണ്‍ സംഘാടക മികവ് കൊണ്ടും ജന പങ്കാളിത്തം കൊണ്ടും ജന ശ്രദ്ധയാകര്‍ഷിച്ച അന്താരാഷ്ട്ര വടംവലി സീസണ്‍- 4 ന്റെ വന്‍ വിജയത്തിന് ശേഷം ടെക്‌സാസ് ഇന്റര്‍നാഷണല്‍ സ്‌പോര്‍ട്‌സ് ആന്‍ഡ് ആര്‍ട്‌സ് ക്ലബ് (TISAC) 'മൈന്‍ഡ് & മൂവ്സ് ടൂര്‍ണമെന്റ് 2025'' സംഘടിപ്പിക്കുന്നു. 

നവംബര്‍ 15 ന് ഫ്രെസ്‌നോയിലെ സെന്റ് ജെയിംസ് ക്‌നാനായ യാക്കോബായ ചര്‍ച്ച്  ഹാളില്‍ വച്ചാണ് മത്സരങ്ങള്‍ നടക്കുന്നത്. ഈ മത്സരത്തില്‍ കാരംസ്, ചെസ്, 28 കാര്‍ഡ് ഗെയിം, റമ്മി തുടങ്ങിയ വിഭാഗങ്ങളില്‍ മത്സരങ്ങള്‍ നടക്കും.

 28 & റമ്മി സമ്മാനങ്ങള്‍:

. ഒന്നാം സമ്മാനം  $1501
. രണ്ടാം സമ്മാനം  $1001
. മൂന്നാം സമ്മാനം  $501
. നാലാം സമ്മാനം  $251

കാരംസ് & ചെസ് സമ്മാനങ്ങള്‍:

. ഒന്നാം സമ്മാനം  $501

. രണ്ടാം സമ്മാനം  $251

. ചെസ്സ് മത്സരത്തില്‍ 3 മുതല്‍ 6 വരെ സമ്മാനങ്ങള്‍ നേടുന്നവര്‍ക്ക് വ്യക്തിഗത ട്രോഫികളും സമ്മാനിക്കും. വിജയികള്‍ക്ക് ആകര്‍ഷകമായ മറ്റു സമ്മാനങ്ങളും ലഭിക്കും.


രജിസ്‌ട്രേഷന്‍ ഫീസ് ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:

ഡാനി രാജു (പ്രസിഡണ്ട്) - 281 804 1833  
. സിബു ടോം - 281 905 2574
. പീറ്റര്‍ വാലിമറ്റത്തില്‍ - 832 670 5508
. ഫിലിപ്പ് ചോരത്ത് - 956 329 3298
. റെനി ഇണ്ടികുഴി - 346 251-2665
. മാത്യു ചിറപ്പുറത്ത് - 281 617 8443