വീടിനും വാഹനത്തിനും നേരെയുണ്ടായ ആക്രമണത്തെ തുടർന്ന് ഭീതിയുടെ നടുവിലാണ് ബ്രാംപ്ടണിലെ ഒരു കുടുംബം. രാത്രിയാണ് ഇവരുടെ വാടിന് നേരെ അക്രമം ഉണ്ടായത്. വീടിന് നേരെ വെടിയുതിർക്കുകയും വാഹനത്തിന് തീയിടുകയുമായിരുന്നു. പൊലീസും ഫയർഫോഴ്സും എത്തിയാണ് തീയണച്ചത്.
വെടിവെയ്പുണ്ടായെന്ന പരാതിയെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ സംഭവ സ്ഥലത്ത് നിന്നും ഷെൽ കേസിങ്ങുകൾ കണ്ടെത്തി. സമീപത്തുണ്ടായിരുന്ന ഒരു ജീപ്പിലും വെടിയുണ്ട തുളച്ചു കയറിയ പാടുകളുണ്ട്. വീടിന് നേരെ 14 റൌണ്ട് വെടിയുതിർത്തെന്നാണ് കുടുംബത്തിൻ്റെ പരാതി. തങ്ങളുടെ പിക്കപ്പ് ട്രക്കിന് തീയിട്ടതായും ഇവർ പരാതിപ്പെട്ടിട്ടുണ്ട്. ഇത്തരമൊരു അക്രമത്തിന് വഴിവയ്ക്കുന്ന രീതിയിൽ പ്രകോപനപരമായ ഒന്നും പ്രദേശിവാസികളിൽ നിന്നുണ്ടായിട്ടില്ലെന്ന് നാട്ടുകാർ പൊലീസിനെ അറിയിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് വിവരങ്ങളോ ദൃശ്യങ്ങളോ ഉള്ളവർ തങ്ങളെ അറിയിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.