മിനിമം വേതനം വർദ്ധിപ്പിച്ച് അഞ്ച് കനേഡിയൻ പ്രവിശ്യകൾ. തൊഴിലാളികളെ സഹായിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ഇത്. ഒൻ്റാരിയോ, മാനിറ്റോബ, സസ്‌കാച്ചെവൻ, നോവ സ്കോഷ്യ, പ്രിൻസ് എഡ്വേർഡ് ഐലൻഡ് എന്നിവിടങ്ങളിലാണ് വർദ്ധന ബാധകമാവുക. ഉപഭോക്തൃ വില സൂചികയിൽ ഉണ്ടായിരിക്കുന്ന വർദ്ധനയ്ക്ക് ആനുപാതികമായാണ് മിനിമം വേതനവും കൂട്ടിയിരിക്കുന്നത്.
ഒൻ്റാരിയോയിലെ മിനിമം വേതനം ഇപ്പോൾ മണിക്കൂറിന് $17.60 ആണ്. നോവ സ്കോഷ്യയിലും പ്രിൻസ് എഡ്വേർഡ് ഐലൻഡിലും മണിക്കൂറിന് $16.50ഉം മാനിറ്റോബയിലേത് മണിക്കൂറിന് $16ഉം സസ്‌കാച്ചെവാനിലേത് മണിക്കൂറിന് $15.35ഉം ആണ്. ആൽബെർട്ട മാത്രമാണ് മിനിമം വേതനം വർദ്ധിപ്പിക്കാത്ത ഏക പ്രവിശ്യ. മണിക്കൂറിന് $15 എന്നതാണ് ആൽബർട്ടയിലെ നിരക്ക്. ഇത് കാനഡയിലെ ഏറ്റവും താഴ്ന്ന നിരക്കാണ്. ബ്രിട്ടീഷ് കൊളംബിയ, ക്യൂബെക്ക്, ന്യൂ ബ്രൺസ്‌വിക്ക്, ന്യൂഫൗണ്ട്‌ലാൻഡ്, ലാബ്രഡോർ എന്നി പ്രവിശ്യകൾ ഈ വർഷം ആദ്യം അവരുടെ മിനിമം വേതനത്തിൽ വർദ്ധന വരുത്തിയിരുന്നു.