ബോളിവുഡിലെ ഏറ്റവും സമ്പന്ന താരങ്ങളുടെ പട്ടികയില്‍ 10,000 കോടി രൂപ മറികടന്ന ആദ്യ താരമായി ഷാരൂഖ് ഖാന്‍. എംത്രീഎം ഹൂറൂണ്‍ ഇന്ത്യ റിച്ച് ലിസ്റ്റ് 2025 ന്റെ കണക്കനുസരിച്ച് ഷാരൂഖിന് ഏകദേശം 1.4 ബില്യണ്‍ ഡോളര്‍ ആസ്തി ഉള്ളതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 2002 ല്‍ സ്ഥാപിച്ച റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റ്‌സ് ആണ് ഷാരൂഖ് ഖാന്റെ പ്രധാന ഉറവിടം.
ബോളിവുഡ് താരങ്ങളുടെ പട്ടികയില്‍ 7,790 കോടി രൂപയുടെ ആസ്തിയുമായി നടി ജൂഹി ചൗളയാണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്ത് ഹൃത്വിക് റോഷന്‍( 2,160 കോടി രൂപ), നാലാം സ്ഥാനത്ത് ചലച്ചിത്ര നിര്‍മാതാവ് കരണ്‍ ജോഹര്‍(1,880 കോടി രൂപ), അഞ്ചാം സ്ഥാനത്ത് അമിതാഭ് ബച്ചനും കുടുംബവും എന്നിങ്ങനെയാണ് സ്ഥാനങ്ങള്‍ കരസ്ഥമാക്കിയിരിക്കുന്നത്.