''സമാധാന നൊബേല്‍ നല്‍കിയില്ലെങ്കില്‍ അത് രാജ്യത്തിന് അപമാനം''; ഡൊണാള്‍ഡ് ട്രംപ് 

By: 600002 On: Oct 1, 2025, 9:48 AM

 


സമാധാന നൊബേലിന് വീണ്ടും അവകാശവാദം ഉന്നയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഏഴ് അന്താരാഷ്ട്ര സംഘര്‍ഷങ്ങള്‍ അവസാനിപ്പിച്ചതിന് നൊബേല്‍ സമ്മാനത്തിന് അര്‍ഹതയുണ്ട്. അത് നല്‍കിയില്ലെങ്കില്‍ രാജ്യത്തിന് അപമാനമാണെന്ന് ട്രംപ് പറഞ്ഞു. ഗാസയില്‍ സമാധാന പദ്ധതി മുന്നോട്ടുവെച്ചതിന് പിന്നാലെയാണ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദം. 

സമാധാന നൊബേല്‍ അര്‍ഹതയില്ലാത്ത ഒരാള്‍ക്ക് നല്‍കുമെന്ന് യുഎസ് മിലിറ്ററി ഓഫീസര്‍മാരെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ട്രംപ് പറഞ്ഞു. ഇത് രാജ്യത്തിന് കടുത്ത അപമാനമാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.